ഗർഭ നിരോധന ഉറകളും ഗുളികകളും ഉപയോഗിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് ?

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

 

ഗര്‍ഭ ധാരണം പൂര്‍ണമായും തടയുന്ന മാര്‍ഗങ്ങള്‍ അവലംഭിക്കല്‍ ഹറാമാണ്. താത്കാലികമായി മാത്രം ഗര്‍ഭധാരണം നിര്‍ത്തിവെക്കുന്ന (മരുന്ന് മറ്റു കോപ്പര്‍ ടി പോലോത്തവ) ഉപയോഗിക്കല്‍ അനുവദനീയവുമാണ്. പക്ഷെ കുട്ടികളെ വളര്‍ത്തുക തുടങ്ങിയ കാരണങ്ങളില്ലെങ്കില്‍ കറാഹതാണ്. അത്തരം കാരണത്തോട് കൂടെയാണെങ്കില്‍ കറാഹതുമില്ല (തുഹ്ഫ ശര്‍വാനി) ഗര്‍ഭ നിരോധന ഉറകളും ഗുളികകളും താത്കാലികമായി നിര്‍ത്തി വെക്കുന്നവയായതിനാല്‍ അവയുടെ ഉപയോഗം പ്രസ്തുത കാരണത്തോടെയാണെങ്കില്‍ കറാഹതില്ലാതെ അനുവദനീയവും അല്ലെങ്കില്‍ കറാഹതോടെ അനുവദനീയവുമാണ്.

 

സ്ഖലനസമയത്ത് പുറത്തെടുത്ത് ഇന്ദ്രിയം പുറത്ത് കളയുന്നതിനു അറബിയില്‍ عزل  എന്നാണ് പറയുക. അത് ഭാര്യയുടെ സമ്മതമില്ലാതെയാണെങ്കില്‍ ഹറാമാണെന്ന് ഒരു വിഭാഗം പണ്ഡിതര്‍ പറയുന്നു. സമ്മതമുണ്ടെങ്കിലും ഇല്ലെങ്കിലും കറാഹതാണ് എന്നാണ് പ്രബലമായ അഭിപ്രായം. ഏതായാലും അസ്‍ല്‍ ഒഴിവാക്കുന്നതാണ് നല്ലത് . ഇത്രയും വിഷയങ്ങള്‍ ഇമാം നവവി (റ) റൌദ 7/205 ല്‍ വിശദീകരിക്കുന്നുണ്ട്.

 

നേരത്തെ ഗര്‍ഭ നിരോധന മാര്‍ഗങ്ങളെ കുറിച്ച് പറഞ്ഞ പോലെ കാരണത്തോട് കൂടെയാണെങ്കില്‍ അസ്‍ല്‍ കറാഹതുമില്ലെന്നാണ് മനസ്സിലാവുന്നത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

Be the first to comment

Leave a Reply

Your email address will not be published.


*